Thursday 9 May 2013


രാത്രികളെ പകലുകളും
പകലുകളെ രാത്രികലുമാക്കുന്ന
നാഥാ..
നിന്റെ മഴകള്‍ എന്റെ കണ്ണുനീരിനു
മറയയിരുന്നു...
നിന്റെ കാറ്റ് എന്‍റെ ഹൃദയത്തിന്
സാന്ത്വനമയിരുന്നു
വിലമതിക്കാന്‍ ആകാത്ത സാന്ത്വനം..
നീറുന്ന ഓര്‍മകളുടെ ഭാണ്ടം
ഞാനിവിടെ നിന്റെ മുന്പില്‍ അഴിച്ചു വെക്കുന്നു..
വീണ്ടും വീണ്ടും അവ സൃഷ്ടിക്കപ്പെടും
എന്നറിഞ്ഞുകൊണ്ടു തന്നെ,
ഇത് ഞാനിവിടെ ഉപേക്ഷിക്കുന്നു
രാത്രികളെ പകലുകളും
പകലുകളെ രാത്രികലുമാക്കുന്ന
നാഥാ..
നിന്റെ മഴകള്‍ എന്റെ കണ്ണുനീരിനു 
 മറയയിരുന്നു...
നിന്റെ കാറ്റ് എന്‍റെ ഹൃദയത്തിന്
സാന്ത്വനമയിരുന്നു
വിലമാടിക്കാന്‍ ആകാത്ത സ്വാന്തനം..
നീറുന്ന ഓര്‍മകളുടെ ഭാണ്ടം
ഞാനിവിടെ നിന്റെ മുന്പില്‍ അഴിച്ചു വെക്കുന്നു..
വീണ്ടും  വീണ്ടും അവ സൃഷ്ടിക്കപ്പെടും
എന്നറിഞ്ഞുകൊണ്ടു തന്നെ,
ഇത് ഞാനിവിടെ ഉപേക്ഷിക്കുന്നു

നിന്റെ പ്രേമം
അതിര്‍വരമ്പുകളുടെ അധീനതയിലാണ്.

തുടര്ച്ചകളില്ലാത്ത കഥകളിലൂടെ
ഞാന്‍ നെയ്തെടുത്തദു
വിചിത്രമായ പാപങ്ങളുടെ തീരവും..

ശപിക്കപെട്ടദിന്റെ വെളിച്ചം മാത്രമാണ്
ഞാനും നീയും

അരണ്ട വെളിച്ചത്തിന്റെ കുറുക്കുവഴികള്‍ എന്നെ തളര്‍ത്തിക്കളയുന്നു

ഉയിര്‍തെഴുന്നെല്പ്പിന്റെ നാളുകളാണ്
കുരിശിലെറ്റുന്നതിനെക്കാള്‍ വേദനാജനകം
അന്ന് പപിയുടെയും പാപത്തിന്റെയും
ചീട്ട് ചിതറി നീങ്ങപ്പെടുന്നു

Friday 12 October 2012

നേര്‍ത്ത സ്വര്‍ണനൂലുകള്‍ പോലെ മണ്ണിലേക്ക്‌ ഊര്‍ന്നുവീഴുന്ന വേനല്‍ മഴ. 

ആര്‍ത്തലച്ചുപെയ്യുന്ന കര്‍ക്കടക മഴ.


അടച്ചിട്ട ജാലകങ്ങള്‍ക്കപ്പുറത്തു നിന്നു കാറ്റിന്റെ മര്‍മരമുതിര്‍ക്കുന്ന രാമഴ.


വളപ്പൊട്ടുകള്‍ പോലെ ഓട്ടിന്‍ പുറത്തു വന്നുവീണു ചിന്നിച്ചിതറുന്ന പുതുമഴ.


ഓരോ തവണയും ജാലകത്തിനപ്പുറം മഴ പെയ്യുമ്പോള്‍ അറിയുന്നു, 

മഴ എന്റെ ഹൃദയത്തിലേക്കു തന്നെയാണു പെയ്യുന്നതെന്ന്.....

നനഞ്ഞു തീര്‍ത്ത ഓരോ മഴയും ഓരോ ഭാവമാണു എന്നില്‍ നിറച്ചത്‌.


ചിലപ്പോള്‍ ഞാന്‍ മഴയോട്‌ സല്ലപിച്ചു.


ചിലപ്പോള്‍ മഴയുടെ വിരലുകള്‍ എന്നെ തലോടി സാന്ത്വനിപ്പിച്ചു.


ചിലപ്പോഴൊക്കെ മഴയുമായി ഞാന്‍ കെട്ടുപിണഞ്ഞു.... ചില വേളകളില്‍ മഴ എന്നെ 

പരിഹസിച്ചു ചിരിച്ചു...


ഇതാ വീണ്ടും ഈറന്‍ കാറ്റിന്റെ ചിറകിലേറി എന്റെ പ്രിയപ്പെട്ടവന്‍ എത്തുന്നു 

ഞാന്‍ കാത്തിരിക്കുകയാണു, എന്നെ എടുത്തുകൊള്‍ക.......